ddss
ശാന്ത

പത്തനംതിട്ട : കൊലപാതകക്കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. പെരുനാട് പമ്പ ത്രിവേണി അട്ടത്തോട് തടത്തിൽ വീട്ടിൽ രത്‌നാകാരന്റെ ഭാര്യ ശാന്ത (51) യാണ് പിടിയിലായത്. ഭർത്താവി​നെ കൊലപ്പെടുത്തി​യ കേസി​ലാണ് അറസ്റ്റ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഊർജിതമാക്കിയ തെരച്ചിലിൽ വെച്ചൂച്ചിറ കൂത്താട്ടുകുളത്ത് നിന്നാണ് ഇന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. റാന്നി ഡിവൈഎസ്പി ആർ.ജയരാജന്റെ മേൽനോട്ടത്തിലും പമ്പ പൊലീസ് ഇൻസ്‌പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുമുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ഒന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് പമ്പ പൊലീസ് ഇവരെ പിടികൂടാൻ അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുകയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞവർഷം ഏപ്രിൽ 14ന് രാത്രിയായി​രുന്ന കൃത്യം നടത്തി​യത്.