nirmana-

കൊല്ലം: നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി മന്ത്രി വി.ശിവൻകുട്ടിക്കും ക്ഷേമനിധി ചെയർമാൻ വി.ശശികുമാറിനും നിവേദനം നൽകി. 2023ൽ മസ്റ്ററിംഗ് നടത്താതെ പെൻഷൻ നഷ്ടപ്പെട്ടവർക്ക് അദാലത്ത് നടത്തി മുൻകാല പ്രാബല്യത്തോടെ നൽകുക, അംശാദായ ആനുകൂല്യങ്ങളിൽ വർദ്ധനവ് വരുത്തുക, സെസ് പിരിവ് ത്വരിതപ്പെടുത്തുക, ഓണത്തിന് ബോണസ് / ഫെസ്റ്റിവൽ അലവൻസ് നൽകുക, അംഗത്വം പുതുക്കാൻ 15 ദിവസം കൂടി അനുവദിക്കുക എന്നിവ ഉന്നയിച്ചാണ് നിവേദനം നൽകിയത്. നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതി ജനറൽ കൺവീനർ വിശ്വകല തങ്കപ്പൻ, വർക്കിംഗ് ചെയർമാൻ ടി.ടി.പൗലോസ്, വൈസ് ചെയർമാൻ അജിത്ത് കുരീപ്പുഴ, കൺവീനർമാരായ പി.എ.സിദ്ദിഖ്, വി.പി.കൊച്ചുമോൻ എന്നിവർ നേതൃത്വം നൽകി.