കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവുകളിലേക്കുള്ള നിയമനത്തിന് 6ന് രാവിലെ 10.30ന് കോളേജിൽ വച്ച് അഭിമുഖം നടക്കും. എ.ഐ.സി.ടി.ഇ നിയമപ്രകാരം നിശ്ചിത യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ തയ്യാറാക്കിയ അപേക്ഷയും രേഖകളുടെ അസൽ പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 04742550500, 9447865695.