കൊല്ലം: സാമൂഹിക വനവത്കരണം, ജൈവ വൈവിദ്ധ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന 2025-26ലെ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. രേഖകൾ സഹിതം 10നകം www.forest.kerala.gov.in ൽ അപേക്ഷ നൽകണം. ഫോൺ: 0474 2748976.