കൊല്ലം: കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ മെമ്പർഷിപ്പ് വിതരണ കാമ്പയിന് തുടക്കമായി​. സേവന മനോഭാവമുള്ളവർക്ക് 500 രൂപയും വിവരങ്ങളും നൽകി മെമ്പർഷിപ്പ് എടുക്കാം. നിലവിൽ 540 മെമ്പർമാർ സംഘടനയിലുണ്ട്. സംഘടനയുടെ നേതൃത്വത്തിൽ കലാകാരൻമാർക്ക് അവാർഡുകൾ നൽകും. എല്ലാ മേഖലയിലുമുള്ള കലാകാരൻമാർക്കും അപേക്ഷ നൽകാം. ഈ മാസം പത്തുവരെയാണ് മെമ്പർഷിപ്പ് കാമ്പയിനെന്ന് സംസ്ഥാന കമ്മിറ്റി അംഗം എസ്. ബിനു, ജില്ലാ സെക്രട്ടറി എസ്. കണ്ണൻ, ജില്ലാ കൺവീനർ എസ്. അജിതകുമാരി എന്നിവർ പറഞ്ഞു. ഫോൺ: 9037034934