ക്ലാപ്പന: ഓച്ചിറ മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഔഷധക്കഞ്ഞിക്കൂട്ട് വിതരണവും ബോധവത്കരണവും എസ്.എ.വി.എം ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ശ്രീജിത്ത് സുരൻ ഉദ്ഘാടനം ചെയ്തു, മദർതെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ പി. ബി.സത്യദേവൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സ്നേഹ സന്തോഷ് സ്വാഗതം പറഞ്ഞു.ഡോ.രമ്യ ശ്രീജിത്ത്, ഡോ.അമീന,ഡോ. സുഷമാ അജയൻ, ശരണ്യ സുമേഷ്, എച്ച്. ഇബ്രാഹിം , ഡി.എബ്രഹാം,സരസ്വതി, അശോകൻ, വിജയാ കമൽ, പി.ബിന്ദു,ലളിതാ ശിവരാമൻ എന്നിവർ സംസാരിച്ചു.