കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം റീജിയണൽ ബിസിനസ് ഓഫീസ് സംഘടിപ്പിച്ച ജില്ലാതല കുടുംബശ്രീ സംഗമം എസ്.ബി.ഐ കൊല്ലം മൊഡ്യൂൾ ഡെപ്യൂട്ടി ജനറൽ മാനേജർ ആനന്ദ് മൊക്തൻ ഉദ്ഘാടനം ചെയ്തു. കൊല്ലം റീജിയണൽ മാനേജർ ജി.എൽ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ഐ ചീഫ് മാനേജർ ബിന്ദു, കുടുംബശ്രീ ജില്ലാ മിഷൻ ഡയറക്ടർ ഓഫീസിലെ ഉൻമേഷ്, അനീസ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങൾക്കുള്ള വിവിധ സർക്കാർ പദ്ധതികളെ കുറിച്ചും കുടുംബശ്രീ ലോണിനെ കുറിച്ചും ഡെപ്യൂട്ടി മാനേജർ ശ്രീലക്ഷ്മി ക്ലാസ് നയിച്ചു.