boat-

ചവറ: ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് നീണ്ടകര അഴിമുഖത്ത് അപകടത്തിൽപ്പെട്ട് മുങ്ങി. ഇന്നലെ വെളുപ്പിന് 3.30 ഓടെയായിരുന്നു അപകടം. അഴിമുഖത്തിന് സമീപമായിരുന്നതിനാൽ തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ഇവരിൽ നാലുപേർക്ക് പരിക്കേറ്റു. ഒരാളുടെ വാരിയെല്ലിന് പൊട്ടലുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഴുപേർ അന്യസംസ്ഥാന തൊഴിലാളികളും അഞ്ചുപേർ കുളച്ചൽ സ്വദേശികളുമാണ്. ശക്തികുളങ്ങര സ്വദേശി രാജുവിന്റെ ഹല്ലേലുയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് തിരയിൽ പെട്ട് പൂർണമായും തകർന്നു. ബോട്ടിന്റെ പങ്കായത്തിൽ വല കുരുങ്ങി എൻജിൻ ഓഫായി തിരയിലകപ്പെടുകയായിരുന്നു. മുങ്ങിയ ബോട്ട് തീരത്തെ കല്ലിൽ ഇടിച്ചുകയറിയാണ് അപകടം. ബോട്ടിൽ 5000 ലിറ്റർ ഡീസലും അടിച്ചിരുന്നു.

അപകടം ഇന്നലെ വെളുപ്പിന്

3.30ന്

തൊഴിലാളികൾ- 12

പരിക്ക് - 4 പേർക്ക്

ഒരാളുടെ വാരിയെല്ല് പൊട്ടി