കൊട്ടിയം: കൊട്ടിയം പൗരവേദിയുടെ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം കൊട്ടിയം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി. പ്രദീപ് നിർവഹിച്ചു. പൗരവേദി പ്രസിഡൻറ് അഡ്വ. കൊട്ടിയം എൻ.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സാജൻ കവറാട്ടിൽ, നൗഷാദ് പാട്ടത്തിൽ, ജോൺ മോത്ത, സുമേഷ് എന്നിവർ സംസാരിച്ചു. 24 മണിക്കൂർ സേവനം ഉറപ്പു നൽകുന്ന ആംബുലൻസ് കൊട്ടിയം ജംഗ്ഷനിൽ അടിപ്പാതയിൽ ആണ് പാർക്ക് ചെയ്യുന്നത്. കൊട്ടിയം ജംഗ്ഷന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നടക്കുന്ന അപകടങ്ങളിൽ പെടുന്നവരെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കും. നിർദ്ധനർക്കും പൗരവേദി അംഗങ്ങൾക്കും കൂടുതൽ ഇളവുകൾ ഉണ്ടാകും. മൊബൈൽ മോർച്ചറി സേവനവും ലഭ്യമാണ്.ഫോൺ: 9207272562, 9188075492