കൊല്ലം: കെ.പി.എസ്.ടി.എ ജില്ലാ വനിത കൺവെൻഷൻ ഇന്ന് കൊല്ലം കെ.പി.എസ്.ടി.എ ഭവനിൽ നടക്കും. രാവിലെ 9ന് ഉദ്ഘാടനം മുൻ എം.പി രമ്യാ ഹരിദാസ് നിർവഹിക്കുമെന്ന് വനിതാ ഫോറം ജില്ലാ ചെയർമാൻ ഡി.സുജാത, കൺവീനർ എസ്.ജിഷ എന്നിവർ അറിയിച്ചു. രാവിലെ 10.30ന് സ്ത്രീ ശാക്തീകരണം അദ്ധ്യാപക മേഖലയിൽ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഫാത്തിമ സന വിഷയം അവതരിപ്പിക്കും. ജില്ലയിലെ വിവിധ ഉപജില്ലകളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപികമാരാണ് പങ്കെടുക്കുന്നത്.