കൊല്ലം: മദ്യക്കുപ്പികൾ തിരികെ വാങ്ങി പണം നൽകാനുള്ള തീരുമാനം അപ്രായോഗികമാണെന്ന് കെ.എസ്.ബി.സി സ്റ്റാഫ് ഓർഗനൈസേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത് ജീവനക്കാർക്ക് ജോലിഭാരമുണ്ടാക്കും. ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള കുറുക്കുവഴിയാണ്. ഇതിനകം തന്നെ അപ്രായോഗികം എന്നു തെളിഞ്ഞ ഷിഫ്റ്റ്സമ്പ്രദായം പൂർണമായും പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൊല്ലം ഡി.സി.സി ഓഫീസിൽ നടന്ന യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. കുരീപ്പുഴ വിജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാകേഷ്, ദിനേഷ് കുമാർ, ആശ്രാമം സജീവ്, സജി പുതുശ്ശേരി, സി. അനിൽ, വി. രതീഷ്, അരുൺ ടി.ബാലകൃഷ്ണൻ, വി. അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയായി ആശ്രമം സജീവ്, ജില്ലാ ജനറൽ സെക്രട്ടറിയായി ഡി.സി. മനു എന്നിവരെ തിരഞ്ഞെടുത്തു.