കൊല്ലം: ഗവൺമെന്റ് എംപ്ലോയീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 2024- 25 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ, സഹകാരികളുടെ മക്കളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു, ബാങ്ക് പ്രസിഡന്റ് സജി ലിയോൺ അദ്ധ്യക്ഷ വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ബി. സജീവ്, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എ.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.ആർ. രഞ്ജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ബി. ശ്രീകുമാർ നന്ദിയും പറഞ്ഞു.