കൊല്ലം: പൂട്ടിയിട്ട വീടിന്റെ പുരയിടത്തിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ഇരവിപുരം വാളുത്തുംഗൽ ജോയി ജോസഫിന്റെ പൂട്ടിയിട്ട വീടിന്റെ പുറകുവശത്തുള്ള പുരയിടത്തിൽ നിന്നാണ് കഴിഞ്ഞദിവസം എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയത്. 15 സെന്റിമീറ്റർ നീളവും 26 ശിഖരങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. കൊല്ലം എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഷഹാലുദ്ദീൻ,
പ്രിവന്റീവ് ഓഫീസർ അനീഷ്, ഷെഫീക്ക്, ജ്യോതി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാലിം, ഗോകുൽ, ആസിഫ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രിയങ്ക, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു.