vendhaba-

കൊട്ടാരക്കര: രാജ്യത്ത് 11 വർഷമായി ദളിതരും ന്യൂനപക്ഷങ്ങങ്ങളും സംഘപരിവാർ സംഘടനകളുടെ ആക്രമണങ്ങൾക്ക് വിധേയമായി കൊല്ലപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുകയാണെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി. ദളിത് കോൺഗ്രസ് ജില്ലാ നേതൃയോഗം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി.ബാബുരാജ്, കുണ്ടറ സുബ്രമഹ്മണ്യം, പട്ടത്താനം സുരേഷ്, സീ.കെ.രവീന്ദ്രൻ, രഞ്ജിനി സൂര്യകുമാർ, ആശാലത, ബാബു പേരാംതൊടിയിൽ, മുഖത്തല ഗോപിനാഥൻ, ബിജു ആലുവിള, ഷീബ ചെല്ലപ്പൻ, സുലോചന നെല്ലിക്കുന്നം, സോമൻ കരവാളൂർ, പത്മലോചനൻ, ജി.അനിൽകുമാർ, സന്തോഷ് കുമാർ, അശോകൻ, ഇടയ്ക്കാട് പ്രസന്നൻ, ഉദയൻ മേമംഗലം എന്നിവർ സംസാരിച്ചു.