കൊല്ലം: 69-ാമത് ജില്ല അത്‌ലറ്റിക് മീറ്റിന്റെ ആദ്യഘട്ടത്തിന് ആറ്റിങ്ങലിൽ സമാപനമായി. രണ്ടാംഘട്ടമായ 12-10 വയസിൽ താഴെയുള്ള കുട്ടികളുടെ മത്സരത്തിന് ശേഷമേ ചാമ്പ്യന്മാരെ നിർണയിക്കൂവെന്ന് ജില്ലാ അത്‌ല‌റ്റിക് അസോസിയേഷൻ പ്രസിഡന്റ് ബി.പ്രേമാനന്ദ്, സെക്രട്ടറി ജയരാജ് എന്നിവർ പറഞ്ഞു. ആദ്യഘട്ടത്തിൽ 299 പോയിന്റുമായി അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുന്നിട്ട് നിൽക്കുകയാണ്. 132 പോയിന്റ് നേടിയ ടികെഎം ആർട്സ് ആൻഡ് സയൻസ് കോളേജാണ് രണ്ടാം സ്ഥാനത്ത്.