കൊല്ലം: ഗ്രാമത്തിലെ തലമുറകൾക്കായി പാൽ സമൃദ്ധിയും ക്ഷീരകർഷകർക്ക് പിന്തുണയും സ്വയംപര്യാപ്തതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 'ക്ഷീരാമൃതം' പദ്ധതി നടപ്പിലാക്കി.
കൊയ്ത്തുകഴിഞ്ഞ് ബാക്കിയായ വൈക്കോൽ വിറ്റഴിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുളക്കട ക്ഷീരോദ്പാദക സംഘം 240 രൂപ നിരക്കിൽ ഒരു റോള് വൈക്കോൽ നെൽ കർഷകരിൽ നിന്ന് വാങ്ങി ബ്ലോക്ക് പരിധിയിലെ കർഷകർക്ക് 50 ശതമാനം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. 70 രൂപ നൽകിയാണ് യന്ത്രസഹായത്തോടെ വൈക്കോൽ റോളുകൾ ആക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 3000 കിലോ വൈക്കോൽ വിപണനം നടത്താനായി. കച്ചിയുടെ പ്രാദേശിക ഉല്പാദനവും വിപണനവും പദ്ധതി വഴി ഉറപ്പാക്കി.