പുനലൂർ: ഒറ്റക്കൽ ആയുർവേദ ആശുപത്രിയിലേക്കുളള പാതയിലേക്ക് സ്കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീഴുന്നു. യു.ഐ.ടി സെന്ററിലേക്ക് പോകാൻ കുട്ടികൾ ആശ്രയിക്കുന്നതും ഇതേ പാതയാണ്. അപകട ഭീഷണി ഒഴിവാക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നു വീണുകൊണ്ടിരിക്കുന്നത്. സ്കൂളിന്റെ പടിഞ്ഞാറെ വശത്തെ മതിലാണ് മഴയിൽ ഇടിയുന്നത്. ദിവസേന നിരവധി ആളുകൾ പോകുന്ന ഗവ. ആയുർവേദ ഹോസ്പിറ്റലിലേക്കും വിദ്യാർത്ഥികൾ പോകുന്ന യു.ഐ.ടി സെന്ററിലേക്കും പ്രവേശിക്കുന്ന റോഡിലേക്കാണ് ഭിത്തിയുടെ കല്ലുകൾ ഇടിഞ്ഞ് വീഴുന്നത്.പഴക്കം ചെന്ന മതിൽ മഴയിൽ ഘട്ടംഘട്ടമായാണ് ഇടിയുന്നത്.