sulin

പുത്തൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ലറ ജംഗ്ഷനിലെ ശ്രീദുർഗ വർക്ക് ഷോപ്പ് ഉടമ പുത്തൂർ ചെറുമങ്ങാട് രജീഷ് ഭവനിൽ സുലിൻകുമാർ (44) മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് എഴോടെ പുത്തൂർ - ഞാങ്കടവ് റോഡി

ലായിരുന്നു അപകടം. വർക്ക് ഷോപ്പിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ റോഡിലെ വെള്ളക്കെട്ടിലൂടെ നടന്നുവന്ന യാത്രക്കാരനെ തട്ടാതെ ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വീട്ട് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരികെ ഇന്നലെ രാത്രിയിലാണ് മരണം. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രജിത. മക്കൾ: സൗപർണിക, സൗഭാഗ്യ.