കൊല്ലം: എ.ഐ സാങ്കേതിക വിദ്യ ഒരേസമയം അപകടകാരിയും ഉപകാരിയുമാണെന്നും നമ്മുടെ സമൂഹത്തിന് വേണ്ടി അതിന്റെ നല്ല വശങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് എൻജി​നീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും സിറ്റർ കളമശ്ശേരിയുമായി ചേർന്ന് എംബെഡഡ് സിസ്റ്റംസ് ആൻഡ് എമർജിംഗ് വയർലെസ് കമ്മ്യൂണിക്കേഷൻ ടെക്നോളജി എന്ന വിഷയത്തിൽ നടത്തിയ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിശീലനത്തിന് നീലിറ്റ് അദ്ധ്യാപകരായ എൻ. മനോജ്, രഞ്ജി കെ.രാജ് എന്നിവർ നേതൃത്വം നൽകി. ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്ത അദ്ധ്യാപകർക്ക് സർട്ടിഫിക്കറ്റും മൊമന്റോയൂം ചടങ്ങിൽ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ബി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ പങ്കെടുത്തു. ഇലക്ട്രോണിക്സ് വിഭാഗം മേധാവി രക്നാസ് ശങ്കർ സ്വാഗതം പറഞ്ഞു. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ എസ്.എസ്. സീമ, വി.എം. വിനോദ് കുമാർ, എ.എൻ. ഷൈനി, ആർ. രാഹുൽ, ഡി.തുളസീധരൻ എന്നിവർ പങ്കെടുത്തു. സന്ദീപ് കൃഷ്ണ, ശബരി ഗിരിഷ്, വി. അനൂപ് എന്നിവർ നേതൃത്വം നൽകി. വിവിധ പോളിടെക്നിക് കോളേജുകളിൽ നിന്നായി 34 അദ്ധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.