എഴുകോൺ: ഛത്തീസ്ഗഢിൽ നിരപരാധികളായ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച ബി.ജെ.പി സർക്കാരിന്റെ നടപടിക്കെതിരെ എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രതിഷേധയോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജയപ്രകാശ് നാരായണന്റെ അദ്ധ്യക്ഷതയിൽ, മുൻ എം.എൽ.എ. എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സജീവ് ബാബു, ചാലുക്കോണം അനിൽകുമാർ, മൂത്തുണ്ണി തരകൻ, കുടവട്ടൂർ രാധാകൃഷ്ണൻ, ഗീവർഗീസ് പണിക്കർ, അഡ്വ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ബോസ് മാറനാട്, ഷാബു രവീന്ദ്രൻ, ജോർജ് പണിക്കർ, ബാബു മണിയനാംകുന്നിൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനക്കോട്ടൂർ അനിൽകുമാർ, ശ്രീലങ്ക ശ്രീകുമാർ, ജയചന്ദ്രൻ, ഉദയഭാനു, മാധവൻ പിള്ള, മഞ്ചേരി ഉണ്ണി, സതീശൻ പിള്ള, സൂസൻ വർഗീസ്, എഴുകോൺ ജയലക്ഷ്മി, യോഹന്നാൻ, സുഗതൻ കണ്ണങ്കര, ജോൺസൺ ഇടയ്ക്കോട്, ശിവരാമ പിള്ള, ജോർജ് കുട്ടി, മോഹനൻ ഇടയ്ക്കോട്, രാമചന്ദ്രൻ പിള്ള, ജോജി മാറനാട് എന്നിവർ നേതൃത്വം നൽകി.