mahila
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം

കൊല്ലം: ഛത്തീസ്ഗഢി​ൽ മലയാളി കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെതിരെ മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജാഥ സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിച്ചു.

ചിന്നക്കട റസ്റ്റ്‌ ഹൗസിനു മുന്നിൽ നിന്നാരംഭിച്ച ജാഥ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഫേബ സുദർശൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ യു. വഹീദ, സംസ്ഥാന സെക്രട്ടറിമാരായ മാരിയത്, സുനിത സലിംകുമാർ, ജലജ മുണ്ടയ്ക്കൽ, സുബി നുജ്ഉം സുവർണ, സരസ്വതി പ്രകാശ്, സിസിലി, ഷീല, രാഗിണി, ബീനാകുമാരി, ജയശ്രീ, ശോഭ പ്രശാന്ത്,സിന്ധു, മീര രാജീവ്, രാഗിണി, ജീജ എന്നിവർ നേതൃത്വം നൽകി.