കൊല്ലം: പാർട്ടിയിലെ കുലംകുത്തികളെ കൈകാര്യം ചെയ്യുമെന്ന് കുണ്ടറയിലെയും കടയ്ക്കലിലെയും സംഘടനാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ പറഞ്ഞു. ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കും. എ.ഐ.എസ്.എഫിന് നേരെ എസ്.എഫ്.ഐ നടത്തുന്ന ആക്രമണം കൈയും കെട്ടി നോക്കിനിൽക്കില്ല. മുന്നണിബന്ധം നോക്കാതെ വിഷയം കൈകാര്യം ചെയ്യുമെന്നും സുപാൽ പറഞ്ഞു.