കൊല്ലം: നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം ഫർസാനയ്ക്ക് 5ന് സമ്മാനിക്കും. ഫർസാനയുടെ 'എൽമ' എന്ന നോവലിനാണ് പുരസ്കാരം. കൊല്ലം പബ്ളിക് ലൈബ്രറിയിലെ സരസ്വതി ഹാളിൽ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ വയലാർ ശരത്ത്ചന്ദ്രവർമ്മ പുരസ്കാരദാനവും അനുസ്മരണ പ്രഭാഷണവും നടത്തും. ചവറ കെ.എസ്.പിള്ള അദ്ധ്യക്ഷനാകും. മേയർ ഹണി ബഞ്ചമിൻ, എം.വി.ബെന്നി എന്നിവർ പങ്കെടുക്കും. ഫർസാന മറുപടി പ്രസംഗം നടത്തും. അനുസ്മരണ സമിതി സെക്രട്ടറി ജി.അനിൽകുമാർ സ്വാഗതവും കൺവീനർ ആർ.വിപിൻചന്ദ്രൻ നന്ദിയും പറയും.