ddd

 അനുയോജ്യമായ സ്ഥലം കണ്ടെത്തി

കൊല്ലം: വാടകക്കെട്ടിടത്തിലെ അഞ്ച് കുടുസ് മുറികളിൽ വർഷങ്ങളായി ശ്വാസംമുട്ടുന്ന ഇരവിപുരം പൊലീസ് സ്റ്റേഷന് സ്വന്തം സ്ഥലം വാങ്ങാനുള്ള ശ്രമം ആരംഭിച്ചു. പരിഗണനയിലുള്ള മൂന്ന് സ്ഥലങ്ങളിൽ ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ ഇരവിപുരം വഞ്ചിക്കോവിലിലുള്ള 27 സെന്റ് സ്ഥലം ഇന്നലെ എം.നൗഷാദ് എം.എൽ.എയും പൊലീസ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

അല്പം പഴക്കമുള്ള വീട് അടക്കം സ്ഥിതി ചെയ്യുന്നതാണ് വഞ്ചിക്കോവിലിലെ ഭൂമി. സ്ഥലം വാങ്ങിക്കഴിഞ്ഞാൽ വീട് നവീകരിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നത് വരെ സ്റ്റേഷൻ അതിൽ പ്രവർത്തിക്കാം. ഈ സ്ഥലം നെഗോഷ്യബിൾ പർച്ചേസ് ആക്ട് പ്രകാരം വാങ്ങാനുള്ള നടപടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വൈകാതെ ആരംഭിക്കുമെന്നാണ് സൂചന. സ്ഥലം വാങ്ങാനും കെട്ടിടം നിർമ്മിക്കാനുമായി 1.5 കോടി രൂപ നിലവിൽ അനുവദിച്ചിട്ടുണ്ട്. വാടക കെട്ടിടങ്ങൾ മാറിമാറി പ്രവർത്തിക്കുന്ന ഇരവിപുരം സ്റ്റേഷന് സ്വന്തം സ്ഥലം കണ്ടെത്താൻ ഒരു പതിറ്റാണ്ട് മുൻപേ നീക്കം ആരംഭിച്ചതാണ്. സ്റ്റേഷന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി പലതവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിലവിൽ വാടക കെട്ടിടത്തിൽ
 ഇത് ഏറെ പഴക്കമുള്ള വീട്
 കെട്ടിടത്തിൽ സ്ഥലപരിമിതി
 കേസെഴുതുന്നത് താത്കാലിക ഷെഡിൽ
 റെക്കാഡ് റൂമും ആർമ്സ് റൂമും ഒരുമിച്ച്
 പ്രാഥമികാവശ്യങ്ങൾക്ക് ഒരു ടോയ്‌ലെറ്റ്

 വാഹനങ്ങൾ സൂക്ഷിക്കാൻ ഇടമില്ല

ഏറ്റവും അനുയോജ്യമായ ഇരവിപുരം വഞ്ചിക്കോവിലിലെ ഭൂമി ഇന്നലെ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം സന്ദർശിച്ചു. ഈ സ്ഥലത്തിന്റെ ഉടമസ്ഥൻ വിദേശത്താണ്. ഉടമയുമായി ചർച്ച നടത്തി നെഗോഷ്യബിൾ പർച്ചേസ് ആക്ട് പ്രകാരം സ്ഥലം വാങ്ങാനാണ് ആലോചന.

എം. നൗഷാദ് എം.എൽ.എ