കൊല്ലം: നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിലെ സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതി രാജ് നിർവഹിച്ചു. പ്രഥമാദ്ധ്യാപിക ജെ.മായ അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ എസ്.ദീപ്തി ‘കേരളത്തിലെ സാമൂഹിക അസമത്വം’ എന്ന വിഷയം അവതരിപ്പിച്ചു.
അക്കാഡമിക് വർഷത്തിൽ സ്കൂളിൽ നടത്തുന്ന ലഹരി നിർമാർജ്ജനം, പ്ലാസ്റ്റിക് റീസൈക്ലിംഗ്, പരിസര ശൂചീകരണം, ജലസംരക്ഷണം എന്നിവയുടെ പദ്ധതി നിർവഹണ ബ്രൗഷർ പ്രകാശനം ചെയ്തു. ചരിത്ര ക്വിസ് സ്കൂൾ തല വിജയികൾക്കുള്ള അവാർഡ് വിതരണം നടത്തി. സാമൂഹിക അവബോധം ലക്ഷ്യമാക്കിയുള്ള വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
അദ്ധ്യാപകരായ ആർ.ബീന, ബി.ആർ.മനോജ്, ആദിത്യ ജ്യോതി, ജി.വി.മീര, റിട്ട.അദ്ധ്യാപിക വി.കെ.ഷീല, പി.ടി.എ അംഗം സി. അനിൽകുമാർ, യു.ആര്യ, ശ്യാംകുമാർ തുടങ്ങിയവർ സംസാരിച്ചു.