photo-

ക്ലാപ്പന: വേഗവരയിലൂടെയും വാക്കുകളിലൂടെയും ഭക്തജനങ്ങളെ വിസ്മയിപ്പിച്ച് ലോക റെക്കാഡ് ജേതാവും അന്താരാഷ്ട്ര പ്രഭാഷകനുമായ ഡോ. ജിതേഷ്ജി. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റെ ഭാഗമായാണ് പതിവിൽ നിന്ന് വ്യത്യസ്തമായി ഇന്നലെ 'രാമായണം: രേഖായനം' എന്ന ചിത്ര പ്രഭാഷണ പരിപാടി അരങ്ങേറിയത്. ഭക്തരും ആവേശത്തോടെ ഏറ്റെടുത്തു. പരമശിവനും ശ്രീരാമലക്ഷ്മണന്മാരും രാവണനുമൊക്കെ മിനിറ്റുകൾ കൊണ്ട് ബോർഡിൽ പിറവികൊണ്ടു. രാമായണത്തെ അധികരിച്ച്, തത്സമയം സമ്മാനം ലഭിക്കുന്ന പ്രശ്നോത്തരി കൂടി ചിത്രരചനയ്ക്ക് ഇടയ്ക്ക് വന്നതോടെ ആവേശത്തിലായ ഭക്തജനങ്ങളും സഹൃദയരും സമയം പോയതും അറിഞ്ഞില്ല. അഡ്വ. എ.എസ്.പി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ അബ്ബാ മോഹനൻ, സുധീഷ് ബാബു എന്നിവർ സംസാരിച്ചു.