mariyamma

പുനലൂർ: തെന്മലയിൽ വാഹനം ഇടിച്ച് പരിക്കേറ്റ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തെന്മല ഡാം കെ.ഐ.പി ലേബർ കോളനിയിൽ ദീപക് കുമാറിന്റെ ഭാര്യ മാരിയമ്മയാണ് (40) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെ മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം തെന്മല ഇക്കോ ടൂറിസം അഡ്വഞ്ചർ സോണിന് മുന്നിലായിരുന്നു അപകടം. പഞ്ചായത്ത് ഓഫീസിൽ സോഷ്യൽ ഓഡിറ്റിംഗിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് മാരിയമ്മയെയും തെന്മല ഡാം കെ.ഐ.പി ലേബർ കോളനിയിലെ

സുധ (42), അനിത (45) എന്നിവരെയും ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേരും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മാരിയമ്മയുടെ മകൾ ദീപിക. തെന്മല പൊലീസ് കേസെടുത്തു.