കൊല്ലം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും സാമ്പത്തിക അവഗണനയും അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, നവകേരളത്തിനായി അണിചേരുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ അദ്ധ്യാപകർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ.മധുകുമാർ അദ്ധ്യക്ഷനായി. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എ.നജീബ്, സംസ്ഥാന എക്സി.മെമ്പർ ജി.കെ.ഹരികുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.ബി.ശൈലേഷ് കുമാർ, എം.എസ്.ഷിബു, ജെ.ശശികല എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.സജീവ് സ്വാഗതവും ജില്ലാ ട്രഷറർ വി.കെ.ആദർശ് കുമാർ നന്ദിയും പറഞ്ഞു.