കൊല്ലം: കാെട്ടാരക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാലയങ്ങളെപ്പോലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിൽ മതപരിവർത്തന തീവ്രവാദ ശക്തികൾ വളർന്നിട്ടും പൊലീസും മറ്റ് അധികൃതരും ജാഗ്രത കാട്ടുന്നില്ല. ഇരയായ കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നൽകൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് പച്ചയിൽ സന്ദീപ്, ആർ.രതീഷ്, ജയസൂര്യ, ലക്ഷ്മി, മോനിഷ, വിഷ്ണു ശിവൻകുട്ടി, ഗിരീഷ് മോഹൻ എന്നിവർ സംസാരിച്ചു.