snrham-

കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് സ്നേഹാദരവ് നൽകി. എൻ.കെ.പ്രേമചന്ദ്രനെ ലോക് സഭയുടെ ചെയർമാൻ പാനലിൽ ഉൾപ്പെടുത്തിയതിലുള്ള സന്തോഷം അംഗങ്ങൾ പങ്കുവച്ചു. പതിനെട്ടാം ലോക് സഭ നിയന്ത്രിക്കുന്നതിന് ആദ്യമായാണ് ഒരു മലയാളി എം.പിയെ പാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്പീക്കറുടെ അസാന്നിദ്ധ്യത്തിൽ നടപടികൾ നിയന്ത്രിക്കുകയാണ് ചെയർമാന്റെ ചുമതല. എം.പി ഓഫീസിൽ നടന്ന ചടങ്ങിൽ സമിതി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.അയത്തിൽ അൻസർ, ചീഫ് മീഡിയ കോ ഓർഡിനേറ്റർ ഷിബു റാവുത്തർ എന്നിവർ പൊന്നാട അണിയിച്ച് സ്നേഹാദരവ് നൽകി.

സമിതി സംസ്ഥാന രക്ഷാധികാരി ഡോ. എൻ.വിനോദ് ലാൽ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ കുരീപ്പുഴ യഹിയ, സംസ്ഥാന സെക്രട്ടറി സജി ലൂക്കോസ്, എക്‌സി. അംഗം വിജയൻ പിള്ള, വനിതാവിംഗ് ജനറൽ സെക്രട്ടറി സുനിത നിസാർ, സാമൂഹ്യ പ്രവർത്തകൻ മുഖത്തല സുഭാഷ് എന്നിവർ പങ്കെടുത്തു.