കൊല്ലം: ഐ.സി.എസ്.ഇ/ഐ.എസ്.സി സ്കൂൾ അസോസിയേഷൻ എ.എസ്.ഐ.എസ്.സി സ്ഥാപകനും പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഫാ.ജോർജ് ഹെസ് സ്മാരക സോൺ - എ സാഹിത്യ മത്സരങ്ങൾ തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സോൺ-എ സ്കൂളുകളിൽ നിന്ന് 92കുട്ടികൾ പങ്കെടുത്തു.
സാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം ലോയറും ക്രിമിനോളജിസ്റ്റും റൈറ്ററുമായ റെക്സ് ജോവാകിൻ ജോസഫ് നിർവഹിച്ചു. എ.എസ്.ഐ.എസ്.സി കേരള റീജിയൺ പ്രസിഡന്റും ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ ഡോ.സിൽവി ആന്റണി ആദ്ധ്യക്ഷയായി. ജൂനിയർ പ്രിൻസിപ്പൽ ഡോണ ജോയി, വൈസ് പ്രിൻസിപ്പൽ ബിനുറാണി, കോട്ടയം പള്ളിക്കൂടം സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിന്ദു നായർ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളായ ഫ്ലോറ മറിയ ടെറൻസ് സ്വാഗതവും മിഷേൽ സേറാ മാർട്ടിൻ നന്ദിയും പറഞ്ഞു.