ചവറ: തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവഗണന കാണിക്കുന്നുവെന്നാരോപിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് പന്മന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ചവറ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.ജർമിയാസ് ഉദ്ഘാടനം നിർവഹിച്ചു. റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അദ്ധ്യക്ഷനായി. അഡ്വ.യുസഫ് കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി.നിഷാ സുനീഷ്,സന്തോഷ് തുപ്പാശേരി,പന്മന ബാലകൃഷ്ണൻ,പ്രശാന്ത് പൊന്മന, ജയച്ചിത്ര, ശാലിനി,ജിജി ആർ,റെഷീന സലിം, സെബാസ്റ്റ്യൻ അംബ്രോസ്, ,ടൈറ്റ്‌സ് തെക്കുംഭാഗം,ഷീല കളരിയിൽ, കുറ്റിയിൽ നിസ്സാം,റീന ചോല,ശാലിനി, സുജ,ജയാ മുരളി, കോലം ലില്ലി എന്നിവർ സംസാരിച്ചു.