പത്തനാപുരം: പട്ടാഴിയിൽ അനധികൃതമായി വിദേശമദ്യം വിൽക്കുന്നതിനിടെ രണ്ട് പേരെ പത്തനാപുരം എക്സൈസ് അറസ്റ്റ് ചെയ്തു. പട്ടാഴി കുന്നിൽമേൽ കോളൂർമുക്ക് ബിനുഭവനിൽ ഭദ്രൻപിള്ള (64), വടക്കേക്കര മാടൻകാവ് പാറവിള വീട്ടിൽ ഗോപാലകൃഷ്ണൻ (66) എന്നിവരാണ് പിടിയിലായത്.
ഭദ്രൻപിള്ളയെ ഇയാളുടെ വീട്ടിൽനിന്ന് 42 ലിറ്റർ വിദേശമദ്യവുമായും ഗോപാലകൃഷ്ണനെ വീടിന് സമീപത്ത് നിന്ന് 1.800 മില്ലിലിറ്റർ വിദേശമദ്യവുമായാണ് പിടികൂടിയത്.