gopalan

പുനലൂർ: വർഷങ്ങളായി ഐക്കരക്കോണം പ്രദേശത്ത് വിവിധ ജോലികൾ ചെയ്ത് ഉപജീവനം നടത്തിവന്നിരുന്ന വൃദ്ധനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളക്കോട് വാർഡിൽ കുടമുക്ക് ജംഗ്ഷനിലെ കടവരാന്തയിലാണ് ശനിയാഴ്ച പുലർച്ചെ ചാരിയിരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഗോപാലൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുനലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.