കൊല്ലം: കെ.എ.ടി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചവറ വലിയത്ത് ബി.എഡ് സെന്ററിൽ സംഘടിപ്പിച്ച ഏകദിന ഐ.ടി ശില്പശാല സംസ്ഥാന മീഡിയ കൺവീനർ എസ്.അഹമ്മദ് ഉഖൈൽ ഉദ്ഘാടനം ചെയ്തു. ഐ.ടി കൊല്ലം ജില്ലാ കോ ഓഡിനേറ്റർ അനസ് ജിസ്‌രി അദ്ധ്യക്ഷനായി. സംസ്ഥാന ഐ.ടി വിദഗ്ദ്ധൻ അനീസ് കരുവാരക്കുണ്ട് ക്ലാസ് നയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇ.നിസാമുദ്ദീൻ സ്വാഗതവും ട്രഷറർ മുഹമ്മദ് അൻവർ നന്ദിയും പറഞ്ഞു. സംസ്ഥാന ഓഡിറ്റർ ഷഫീഖ് റഹ്മാൻ, വനിതാ വിംഗ് ജില്ലാ ചെയർപേഴ്സൺ പി.സുഹറ സിറാജുദ്ദീൻ ഷാദി, നിഷാദ് മദനി, നൗഫൽ സാദിഖ് മേക്കോൺ,സുധീർ, ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.