കൊല്ലം: ഇന്ത്യയുടെ മതേതരത്വവും സാംസ്കാരിക മൂല്യങ്ങളും കാത്തുസൂക്ഷിക്കാനും ഇന്ത്യൻ ജനതയെ ഒന്നായി കാണാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആർജ്ജവും ആദർശവും കാട്ടണമെന്ന് എൻ.സി.പി.എസ് ജില്ല പ്രസിഡന്റ് ജി.പത്മകരൻ ആവശ്യപ്പെട്ടു.

കന്യാസ്ത്രീകളോട് കാട്ടിയ മതേതര മൂല്യങ്ങൾക്ക് വിരുദ്ധമായ നിലപാടിനെ അപലപിക്കാൻ പോലും ഇന്ത്യൻ പ്രധാനമന്ത്രി തയ്യാറാകാത്തത് അങ്ങേയറ്റം അപമാനകരമാണ്.
ഒടുവിൽ ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയ്ക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നതുകൊണ്ടാണ് കന്യാസ്ത്രീകളെ വിട്ടയയ്ക്കാൻ കഴിഞ്ഞതെന്ന് എൻ.സി.പി നേതാവ് ചൂണ്ടിക്കാട്ടി.