grand-

ചാവർകോട്: മദർ ഇന്ത്യാ ഹയർ സെക്കൻഡറി സ്‌കൂൾ ബാൽവാടിക വിഭാഗത്തിലെ കുരുന്നുകൾ ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു. സമൂഹത്തിലുള്ള ഗ്രാൻഡ് പാരൻസിന്റെ പ്രാധാന്യവും അവർക്കുവേണ്ട കരുതലും വിവരിച്ച് ഗ്രാൻഡ് പാരൻസിന് കുരുന്നുകൾ ആശംസകൾ അർപ്പിച്ചു. സ്‌കൂൾ മാനേജിംഗ് ഡയറക്‌ടർ പി.ജി.നായർ മുത്തശ്ശി​മുത്തച്ഛൻമാർക്ക് ആശംസ കൈമാറി. മുതിർന്ന മുത്തശ്ശി​-മുത്തച്ഛൻ - രാജേന്ദ്രൻ, ഉഷ, എം.സന്തോഷ്, ബിജി എന്നിവരെ സ്‌കൂൾ ട്രസ്റ്റ് മെമ്പർ അഡ്വ. മിനി പ്രവീൺ, പ്രിൻസിപ്പൽ എസ്.ലതാകുമാരി, അഡ്‌മിനിസ്‌ട്രേറ്റീവ് മാനേജർ ആർ.കെ.ശശികുമാർ, സീനിയർ കോ ഓഡിനേറ്റർ റാണി.എസ്.കുറുപ്പ് എന്നിവർ അണിയിച്ച് ആദരിച്ചു.