കൊ​ല്ലം: സി.പി.ഐ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും. ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി സാം.കെ.ഡാ​നി​യേൽ അ​വ​ത​രി​പ്പി​ച്ച രാ​ഷ്ട്രീ​യ റി​പ്പോർ​ട്ടി​ന്മേ​ലു​ള്ള പൊ​തു​ചർ​ച്ച ഇ​ന്ന​ലെ രാ​വി​ലെ പു​ന​രാ​രം​ഭി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, എ​ക്‌​സി. അം​ഗ​ങ്ങ​ളാ​യ പി.വ​സ​ന്തം, കെ.ആർ.ച​ന്ദ്ര​മോ​ഹ​നൻ, മു​ല്ല​ക്ക​ര ര​ത്‌​നാ​ക​രൻ, ജെ.ചി​ഞ്ചു​റാ​ണി, ആർ.രാ​ജേ​ന്ദ്രൻ, ദേ​ശീ​യ കൗൺ​സി​ലം​ഗം ചി​റ്റ​യം ഗോ​പ​കു​മാർ തു​ട​ങ്ങി​യ​വർ സ​മ്മേ​ള​ന​ത്തിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
പ്ര​വർ​ത്ത​ന റി​പ്പോർ​ട്ടി​ന്മേ​ലു​ള്ള പൊ​തു​ചർ​ച്ച ഇ​ന്നും തു​ട​രും. തു​ടർ​ന്ന് ചർ​ച്ച​യ്​ക്കു​ള്ള മ​റു​പ​ടി​യും അ​ഭി​വാ​ദ്യ​പ്ര​സം​ഗ​ങ്ങ​ളും ന​ട​ക്കും. ശേ​ഷം സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും പു​തി​യ ജി​ല്ലാ കൗൺ​സി​ലി​നെ​യും തി​ര​ഞ്ഞെ​ടു​ക്കും. പു​തി​യ ജി​ല്ലാ കൗൺ​സിൽ യോ​ഗം ചേർ​ന്ന് സെ​ക്ര​ട്ട​റി​യെ തി​ര​ഞ്ഞെ​ടു​ക്കും.