കൊ​ല്ലം: ഇ​ന്ത്യ​യി​ലെ ഫാ​സി​സ​ത്തെ ത​കർ​ക്കാൻ ആ​ശ​യ​പോ​രാ​ട്ടം കൊ​ണ്ട് മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് സി.പി.ഐ സം​സ്ഥാ​ന​കൗൺ​സി​ലം​ഗം അ​ജിത്ത് കൊ​ളാ​ടി പ​റ​ഞ്ഞു. സി.പി.ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന സെ​മി​നാ​റിൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രൊ​ഫ. വി.കാർ​ത്തി​കേ​യൻ നാ​യർ സം​സാ​രി​ച്ചു. ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി എം.എ​സ്.താ​ര മോ​ഡ​റേ​റ്ററായി​രു​ന്നു. എ.രാ​ജീ​വ് സ്വാ​ഗ​ത​വും അ​ഡ്വ. വി​നീ​ത വിൻ​സന്റ് ന​ന്ദി​യും പ​റ​ഞ്ഞു.