കൊല്ലം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടൂതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ന്യൂഡെൽഹി, മഡ്രാസ്, ബംഗളൂരു, മംഗലാപുരം, ഹൈദ്രാബാദ്, മുംബയ് എന്നിവിടങ്ങളിൽ നിന്നും ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും സ്‌പെഷ്യൽ ട്രെയിനുകൾ ആവശ്യമാണ്. മിക്ക ട്രെയിനുകളിലും റിസർവേഷൻ നിറഞ്ഞു. നാമമാത്രമായ സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരും എം.പിമാരും ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. ജെ.ഗോപകുമാർ, ആർ.എസ്.നിർമ്മൽ കുമാർ, ടി.പി.ദീപുലാൽ, കുരുവിള ജോസഫ്, ചിതറ അരുൺശങ്കർ, വിനീത് സാഗർ, കാര്യറ നസീർ, റസലുദ്ദീൻ, അജയകുമാർ എന്നിവർ പങ്കെടുത്തു.