കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചെസ്-കാരംസ് മത്സരങ്ങൾ ചെസ് ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.സുജിത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി വി.ആർ.അജു സ്വാഗതവും ജോ. കൺവീനർ ജി.വിനോദ് നന്ദിയും പറഞ്ഞു. ചെസിൽ മയ്യനാട് വില്ലേജ് ഓഫീസർ എസ്.നാസർകോയ, വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് ജെ.പുഷ്പരാജ് എന്നിവരും കാരംസിൽ തഴുത്തല വില്ലേജ് ഓഫീസിലെ വി.എഫ്.എ എസ്.ഷൈലാൽ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ടി.സുമേഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. 9ന് തൊടുപുഴയിലാണ് സംസ്ഥാനതല മത്സരം.