award

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു എം​പ്ലോ​യീ​സ് കൗൺ​സി​ലി​ന്റെ ആ​ദ്യ കു​ട്ടി​ഗ​വേ​ഷ​കൻ അ​വാർ​ഡ് വി​ത​ര​ണം ഇ​ന്ന് ചേർ​ത്ത​ല വി.എൻ.എ​സ്.എ​സ് എ​സ്.എൻ സെൻ​ട്രൽ സ്​കൂ​ളിൽ ന​ട​ക്കും.രാ​വി​ലെ 10ന് മ​ന്ത്രി പി.പ്ര​സാ​ദ് ഉ​ദ്​ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന​ത​ല വി​ജ​യി​കൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി​യ​വർ​ക്കും എ​സ്.എൻ.ഡി.പി യോ​ഗം ജ​ന​റൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശൻ പു​ര​സ്​കാ​ര​ങ്ങൾ സ​മ്മാ​നി​ക്കം. യോ​ഗം കൗൺ​സി​ലർ പി.സു​ന്ദ​രൻ അ​ദ്ധ്യ​ക്ഷ​നാ​കും. പി.പി.ചി​ത്ത​ര​ഞ്​ജൻ എം.എൽ.എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​പ്ലോ​യീ​സ് കൗൺ​സിൽ പ്ര​സി​ഡന്റ് ഡോ. എ​സ്.വി​ഷ്​ണു, സം​സ്ഥാ​ന കോ ഓർ​ഡി​നേ​റ്റർ പി.വി.ര​ജി​മോൻ, സെ​ക്ര​ട്ട​റി ഡോ.ആർ.വി.സു​മേ​ഷ്, മെന്റർ ഡോ. അ​ബേ​ഷ് ര​ഘു​വ​രൻ, കോ ഓർ​ഡി​നേ​റ്റർ ആർ.ദി​വ്യ, ചേർ​ത്ത​ല വി.എൻ.എ​സ്.എ​സ്.എൻ ട്ര​സ്റ്റ് സെൻ​ട്രൽ സ്​കൂൾ പ്രിൻ​സി​പ്പൽ സൂ​സൻ തോ​മ​സ് എ​ന്നി​വർ പ​ങ്കെ​ടു​ക്കും.