anus

കൊല്ലം: അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ. എസ്.അവനീബാലയുടെ അനുസ്മരണാർത്ഥം എഴുത്തുകാരികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള 2025ലെ അവനീബാല പുരസ്കാരം 6ന് വൈകിട്ട് 5ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ ചേരുന്ന അവനീബാല അനുസ്മരണ സമ്മേളനത്തിൽ നന്ദിനി മേനോന് മന്ത്രി ജെ.ചിഞ്ചുറാണി സമ്മാനിക്കും. ഡോ. എ.ഷീലാകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം മന്ത്രി ഉദ്ഘാടനം ചെയ്യും. മേയർ ഹണി ബഞ്ചമിൻ, ഡോ. എം.കബീർ, ഡോ. നിത്യ.പി.വിശ്വം എന്നിവർ സംസാരിക്കും. എസ്.ആർ.അനീസ പുരസ്കാരരേഖ അവതരിപ്പിക്കും. പുരസ്കാര ജേതാവ് നന്ദിനി മേനോൻ മറുപടി പറയും. വിനോദൻ സ്വാഗതവും ആശാ ശർമ്മ നന്ദിയും പറയും.