abhilash
അഭിലാഷ് ഗോപി

കൊല്ലം: ട്രെയിനിൽ കൊണ്ടുവന്ന അഞ്ചര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കൊല്ലം ചെമ്മക്കാട് രേവതി ഭവനിൽ അഭിലാഷ് ഗോപി, കിളികൊല്ലൂർ കല്ലുംതാഴം അനീസ് മൻസിലിൽ ഇജാസ് എന്നിവരെയാണ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പിടികൂടിയത്. റൂറൽ ജില്ലാ ഡാൻസാഫ് ടീമും ശാസ്താംകോട്ട പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേരളത്തിന് പുറത്തുനിന്ന് കൊണ്ടുവന്ന 5.600 കിലോ കഞ്ചാവ് പിടിച്ചെടുത്തു.