മയ്യനാട്: എൽ.ആർ.സി ഗ്രന്ഥശാല സംഘടിപ്പിച്ച മോട്ടിവേഷൻ ആൻഡ് കരിയർ ഗൈഡൻസ് ക്ലാസ് കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജി ബാബു അദ്ധ്യക്ഷത വഹിച്ചു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ വി. മധു ക്ലാസ് നയിച്ചു. എൽ.ആർ.സി സെക്രട്ടറി എസ്. സുബിൻ, ജോയിന്റ് സെക്രട്ടറി വി. സിന്ധു, ഭരണസമിതി അംഗം ദിലീപ് കുമാർ, വൈസ് പ്രസിഡന്റുമാരായ രാജു കരുണാകരൻ, ബി. ഡിക്സൺ, ബാലവേദി പ്രസിഡന്റ് ജെ. അനന്തിത എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൽ.ആർ.സിക്കായി വി. മധു സംഭാവന ചെയ്ത കമ്പ്യൂട്ടർ, പ്രന്റർ, ഉന്നത പഠനങ്ങൾക്കും, മത്സര പരീക്ഷകൾക്കുമുള്ള റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ ഏറ്റുവാങ്ങി.