കൊല്ലം: മുൻ കർണാടക ചീഫ് സെക്രട്ടറിയും മുൻ മന്ത്രിയും കൊല്ലംകാരനുമായിരുന്ന ഡോ. ജെ.അലക്സാണ്ടറിന്റെ പേരിലുള്ള മൂന്നാമത് 'രാഷ്ട്രീയ പ്രതിഭാ അവാർഡ്" പി.സി.വിഷ്ണുനാഥ് എം.എൽ.എയ്ക്ക് സമ്മാനിക്കും. ഡോ. ജെ.അലക്സാണ്ടറിന്റെ മുഖചിത്രം ആ ലേഖനം ചെയ്ത ശില്പവും 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 10ന് രാവിലെ 10ന് കൊല്ലം ബിഷപ്പ് ഡോ. പോൾ അന്റണി മുല്ലശേരി അവാർഡ് സമ്മാനിക്കുമെന്ന് ഡോ. ജെ.അലക്സാണ്ടർ ഐ.എ.എസ് സംസ്ഥാന ഭാരവാഹികളായ ചെയർമാൻ എസ്.പ്രദീപ് കുമാർ, രക്ഷാധികാരി സിനു.പി.ജോൺസൺ, കൺവീനർ സാബു ബെനഡിക്ട്, സെക്രട്ടറിമാരായ മാതാലയം ജോസ്, സജീവ് പരിശവിള, ജുവാൻ ഷിബു, റോണ റിബൈറോ എന്നിവർ അറിയിച്ചു.