കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര നീലേശ്വരം ഹരിമന്ദിരത്തിൽ ആനന്ദ ഹരിപ്രസാദാണ് (49) മരിച്ചത്. പത്തനംതിട്ട സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്നു. ഇന്നലെ രാവിലെ പത്രമിടാൻ വന്നയാളാണ് മൃതദേഹം ആദ്യം കണ്ടത്. അമ്മ ഓമനഅമ്മ മരിച്ചതിന്റെ പതിനാറാം ദിനത്തിലാണ് ആനന്ദ ഹരിപ്രസാദ് ജീവനൊടുക്കിയത്. അമ്മയുടെ മരണത്തെ തുടർന്ന് മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പറയുന്നു. ഭാര്യ: സ്വപ്ന. മക്കൾ: സാന്ത്വന, അഗ്നിവേശ്, അഗ്നിശിവ. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ അടൂർ പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചു. വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.