കുന്നത്തൂർ: ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ പള്ളിശേരിക്കൽ വാർഡിൽ കാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനായി തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററുമായി (ആർ.സി.സി) സഹകരിക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി എം.എൽ.എ. നേരിട്ട് അധികൃതരുമായി ബന്ധപ്പെടും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിലാണ് ഈ തീരുമാനങ്ങൾ.
മറ്റ് പ്രധാന തീരുമാനങ്ങൾ
- ഭരണിക്കാവ് ബസ് സ്റ്റാൻഡിന്റെ മേൽനോട്ടവും തുടർപരിപാലനവും ഏറ്റെടുക്കുന്നതിനും ബസുകൾക്ക് പ്രയാസമില്ലാതെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഉറപ്പാക്കുന്നതിനും ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭരണിക്കാവ് ടൗണിൽ അടിയന്തരമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്ന് നോ പാർക്കിംഗ് സോൺ നിശ്ചയിക്കാനും തീരുമാനിച്ചു.
-
- കുടിവെള്ള പൈപ്പുകൾ: കുന്നത്തൂർ താലൂക്ക് പരിധിയിലെ പൊട്ടിയൊലിക്കുന്ന പൈപ്പുകൾ നന്നാക്കുന്നതിന് വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തി.
-
- താലൂക്ക് ആശുപത്രിയിൽ നിലനിൽക്കുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എന്നിവർക്കൊപ്പം ആരോഗ്യ വകുപ്പ് മന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കുന്നതിന് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
-
-
- ശാസ്താംകോട്ടയിൽ അനുവദിച്ച രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി ലാബിന് വേണ്ടി കെട്ടിടം ഏറ്റെടുത്ത് നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.