c
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ചവറ : ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും ആദരവും മെരിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു.

ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് ബോബൻ ജി.നാഥ് അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ.പി. ജർമ്മിയാസ് മുഖ്യ പ്രഭാഷണം നടത്തി. സി.സി.സി വൈസ് പ്രസിഡന്റ് ആർ.അരുൺ രാജ്, ചക്കിനാൽ സനൽ കുമാർ ബാബുജി പട്ടത്താനം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴുന്നു ഗിരീഷ്, ചവറ ഗോപകുമാർ, റോസ് ആനന്ദ്, പൊന്മന നിശാന്ത് ശംഭു വേണുഗോപാൽ, ഷംലാനാഷാദ്, വിനു മംഗലത്ത്, ചിത്രാലയം രാമചന്ദ്രൻ, സെബാസ്റ്റ്യൻ അംബ്രോസ്, എസ്.ആർ.കെ.പിള്ള, ബി. മോഹൻദാസ്, അഡ്വ.സുരേഷ്, എം. സുശീല, ആർ. ജിജി, ഷാഫി പള്ളിമുക്ക്, എസ്.ഡോളി എസ്.മോളി, കൊണ്ടോടിയിൽ മണികണ്ഠൻ, ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

അഡ്വ. ഇ.യൂസഫ്കുഞ്ഞ്, അഡ്വ. എം.എ.ആസാദ്, കെ.രാജശേഖരൻ തുടങ്ങിയവരെ ഉമ്മൻചാണ്ടി ജനസേവാ പുരസ്കാരം നൽകി ആദരിച്ചു.