supal

കൊല്ലം: പി.എസ്. സുപാൽ എം.എൽ.എയെ സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്നോട്ടുവച്ച നിർദ്ദേശം പുതിയ ജില്ലാ കൗൺസിൽ ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. രണ്ടാം തവണയാണ് സുപാൽ ജില്ലാ സെക്രട്ടറിയാകുന്നത്. ആ​റ് കാൻ​ഡി​ഡേ​റ്റ് മെ​മ്പർ​മാർ ഉൾ​പ്പടെ 64 അം​ഗ ജി​ല്ലാ കൗൺ​സി​ലി​നെ​യും 88 അം​ഗ സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു.
ഏ​രൂർ ഗ​വ. സ്​കൂ​ളിൽ വി​ദ്യാർ​ത്ഥി​യാ​യി​രി​ക്കെ എ.ഐ.എ​സ്.എ​ഫി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. എ.ഐ.എ​സ്.എ​ഫ് ജി​ല്ലാ പ്ര​സി​ഡന്റ്, സം​സ്ഥാ​ന പ്ര​സി​ഡന്റ്, സെ​ക്ര​ട്ട​റി, ദേ​ശീ​യ വൈ​സ് പ്ര​സി​ഡന്റ് എ​ന്നീ നി​ല​ക​ളിൽ പ്ര​വർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വിൽ സി.പി.ഐ നി​യ​മ​സ​ഭാ പാർ​ല​മെന്റ​റി പാർ​ട്ടി സെ​ക്ര​ട്ട​റി​യു​മാ​ണ്.

പ്ര​മു​ഖ സി.പി.ഐ നേ​താ​വാ​യി​രു​ന്ന പി​താ​വ് പി.കെ.ശ്രീ​നി​വാ​സ​ന്റെ മ​ര​ണ​ത്തെ തു​ടർ​ന്ന് 1996ൽ പു​ന​ലൂ​രിൽ ന​ട​ന്ന ഉ​പ​തി​ര​ഞ്ഞെ​ടു​പ്പിൽ വി​ജ​യി​ച്ചാ​ണ് പി.എ​സ്.സു​പാൽ ആ​ദ്യ നി​യ​മ​സ​ഭാം​ഗ​മാ​യ​ത്. 2001ൽ വീ​ണ്ടും വി​ജ​യം ആ​വർ​ത്തി​ച്ചു. 2006ൽ കെ.രാ​ജു​വി​നാ​യി വ​ഴി​മാ​റി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ വീ​ണ്ടും സ്ഥാ​നാർ​ത്ഥി​യാ​യി ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യർ​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു. അ​ഞ്ചൽ ഏ​രൂർ സ്വ​ദേ​ശി​യാ​ണ്. പി.എൻ.റീ​ന​യാ​ണ് ഭാ​ര്യ. ബി.എ​സ്‌സി അ​ഗ്രി​ക്കൽ​ച്ചർ ബി​രു​ദ​ധാ​രി ദേ​വി നി​ലീ​ന, ഡി​ഗ്രി വി​ദ്യാർ​ത്ഥി​നി ദേ​വി നി​ര​ഞ്​ജ​ന എ​ന്നി​വർ മ​ക്ക​ളാ​ണ്.